എൽ. ഐ. സി. യുടെ അമൃത്ബാൽ പ്ലാൻ - പ്രസന്റേഷൻ മാസ്റ്ററി കോഴ്‌സ്. റസാക്ക് ട്രെയ്നിങ്ങിൻ്റെ അമൃത്ബാൽ പ്ലാൻ - പ്രസന്റേഷൻ മാസ്റ്ററി കോഴ്സിലേക്ക് സ്വാഗതം. ഈ വീഡിയോ കോഴ്‌സ് എൽ. ഐ. സി. യുടെ അമൃത്ബാൽ പ്ലാൻ ഫലപ്രദമായി, പ്രൊഫഷണൽ രീതിയിൽ ക്ലയൻ്റുകളുടെ മുന്നിൽ അവതരിപ്പിക്കുന്നതിൽ വൈദഗ്ധ്യം നേടാൻ ആഗ്രഹിക്കുന്ന എൽ. ഐ. സി പ്രൊഫഷണലുകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌താണ്. ഈ കോഴ്‌സിൽ നിങ്ങൾ എന്തൊക്കെ പഠിക്കും? 1) നിങ്ങളുടെ പോളിസി അവതരണം മെച്ചപ്പെടുത്താൻ സാധിക്കും. മികച്ച രീതിയിൽ പ്ലാൻ അവതരിപ്പിക്കാനായി ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ കോഴ്സിലുണ്ട്. 2) അമൃത്ബാൽ പ്ലാനിൻ്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളും സവിശേഷതകളും എങ്ങനെയാണ് ഒരു വ്യക്തിയുടെ മുന്നിൽ സരളമായി അവതരിപ്പിക്കേണ്ടത് എന്ന് പഠിക്കാം. 3) ഓബ്ജക്ഷനുകൾ വരാത്ത രീതിയിലുള്ള പ്ലാൻ പ്രസൻ്റേഷനാണ് ഈ കോഴ്സിലുള്ളത്. സാധാരണ രീതിയിലുള്ള ക്ലയൻ്റ് എതിർപ്പുകൾ കൈകാര്യം ചെയ്യുന്നതിനും വിൽപ്പന ക്ലോസ് ചെയ്യുന്നതിനുമുള്ള തന്ത്രങ്ങൾ പഠിക്കാം. 4) നിങ്ങൾ എൽ. ഐ. സി. യിൽ പുതിയ ആളാണെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ കഴിവുകൾ പരിഷ്കരിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിലും, ഈ കോഴ്‌സ് നിങ്ങളുടെ പ്രെസൻ്റേഷൻ മെച്ചപ്പെടുത്താനും പോളിസി ക്ലോസ് ചെയ്യാനും നിങ്ങളെ സഹായിക്കും. 5) നീഡ് ബേസ്ഡ് സമീപനം: വ്യത്യസ്‌ത ക്ലയൻ്റുകളുടെ തനതായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിങ്ങളുടെ അവതരണം എങ്ങനെ ക്രമീകരിക്കാം, അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി പ്ലാൻ എങ്ങനെ യോജിക്കുന്നുവെന്ന് കാണിച്ചു കൊടുക്കാൻ നിങ്ങൾക്ക് സാധിക്കും.